നടന് ബിജു മേനോന് ഷൂട്ടിങിനിടെ പൊള്ളലേറ്റു
Nov 20, 2019, 15:59 IST
നടൻ ബിജു മേനോന് ഷൂട്ടിംഗിനിടെ പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. പരുക്കേറ്റ ഉടൻ തന്നെ താരത്തിന് വൈദ്യസഹായം നൽകി. ഇതിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു.