Times Kerala

ഡോ. വി.സി ഹാരിസ് അന്തരിച്ചു

 

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒക്ടോബര്‍ അഞ്ചിനാണ് ഓട്ടോയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ആശുപത്രില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഇന്ന് രാവിലെ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ചലച്ചിത്ര- സാഹിത്യ നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു ഹാരിസ്. മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചു നടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. മയ്യഴിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലൿചററായി ജോലിചെയ്തിരുന്നു

Related Topics

Share this story