Times Kerala

ചൂടോടെ കഴിയ്ക്കാം, ഗോബി പക്കോഡ

 
ചൂടോടെ കഴിയ്ക്കാം, ഗോബി പക്കോഡ

ആവി പറക്കുന്ന ചായയ്ക്കു കാപ്പിയ്ക്കുമൊപ്പം പക്കോഡയും കൂടിയുണ്ടെങ്കില്‍ കുശാലായി. എന്നാല്‍ ഉണ്ടാക്കേണ്ട ബുദ്ധിമുട്ടോര്‍ത്താണ് പലരും ഈ ആഗ്രഹം മനസില്‍ തന്നെ സൂക്ഷിയ്ക്കുന്നത്.

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഗോബി പക്കോഡ ഉണ്ടാക്കി നോക്കൂ. കോളിഫഌവര്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഈ വിഭവം ആര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്യും.

കോളിഫഌവര്‍-ഒരു കപ്പ്

കടലമാവ്-ഒരു കപ്പ്

അരിപ്പൊടി-1കപ്പ്

കോണ്‍ഫ്‌ളോര്‍-ഒരു ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി ചതച്ചത്-2

മുളകുപൊടി-2 ടീസ്പൂണ്‍

ഗരം മസാല-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ഉപ്പ്

എണ്ണ

മല്ലിയില

കോളിഫഌവര്‍ ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്ക്കുക. പിന്നീടെടുത്ത് വെള്ളം കളഞ്ഞു വയ്ക്കണം.

പൊടികളും മസാലകളും വെളുത്തുള്ളി ചതച്ചതും ഉപ്പും വെള്ളം ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. മല്ലിയില അരിഞ്ഞു ചേര്‍ക്കാം. ഇത് നല്ലപോലെ ഇളക്കുക. കോളിഫഌവര്‍ 15 മിനിറ്റ് ഇതിലിട്ടു വയ്ക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് കോളിഫഌവര്‍ ഇതിലിട്ട് ഇളംബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക.

സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

Related Topics

Share this story