Times Kerala

മലയാള ചിത്രം ‘ചോല’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

 
മലയാള ചിത്രം ‘ചോല’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ജോജു നായകനായി സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ചോല ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

കെ വി മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ ജോസഫ് ആണ്.

Related Topics

Share this story