തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ബിജെപി അധ്യക്ഷന്‍റെ മത-ജാതി വിദ്വേഷജനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്നും അദ്ദേഹത്തിന്‍റെ അമിതാവേശം അതിരുകടക്കുന്നു വെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ നിലനിൽപ്പില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അമിത് ഷാ പച്ചക്കള്ളങ്ങളും പ്രകോപന പ്പെരുമഴയുമായി ഇറങ്ങിയത്. കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്‍റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആർഎസ്എസ് അജണ്ട കേരളത്തിന്‍റെ നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അദ്ദേഹ ത്തിന്‍റെ വിഫല മോഹത്തിൽ സഹതാപമുണ്ട്. താങ്കൾ രാജ്യം ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷ നാണ്. രാജ്യത്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സിപിഎമ്മിന്‍റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാർച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Comments are closed.