Chemmanur march

6 ലക്ഷം കോടി വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്ബനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്

മുംബൈ: തെരഞ്ഞെടുപ്പിന് മുന്നോടിയായി തുടര്‍ച്ചയായി മൂന്നുദിവസം നീണ്ട റാലിയിലാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില കുതിച്ചത്. ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്ബനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് എച്ച്‌ഡിഎഫിസിക്ക് മുന്നിലുള്ളത്. എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2226ലെത്തി ഓഹരി വില. 2,233 വരെ ഓഹരി വില ഉയരുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയിലെ വ്യാപാരത്തില്‍ ഓഹരി വില 2247.50 രൂപവരെ ഉയര്‍ന്നിരുന്നു.

ഒരു കൊല്ലത്തില്‍ ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പ് 19.7 ശതമാനമാണ്. അതേസമയം, ബാങ്ക് നിഫ്റ്റി സൂചിക ഉയര്‍ന്നത് 16.2ശതമാനം മാത്രമാണ്.

You might also like

Leave A Reply

Your email address will not be published.