Times Kerala

ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍, ഓഫർ നൽകിയ പമ്പ് ഉടമക്ക് കിട്ടിയത് എട്ടിന്റെ പണി.!

 
ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍, ഓഫർ നൽകിയ പമ്പ് ഉടമക്ക് കിട്ടിയത് എട്ടിന്റെ പണി.!

ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ ആയി പെട്രോള്‍ നൽകുമെന്ന് പരസ്യം ചെയ്ത പമ്പ് ഉടമക്ക് കിട്ടിയത് എട്ടിന്റെ പണി.റഷ്യയിലെ സമാറയിലുള്ള ഒല്‍വി പെട്രോള്‍ സ്റ്റേഷനിലാണ് സംഭവം. പമ്പുടമ നൽകിയ പരസ്യത്തിൽ ഓഫർ സ്ത്രീകൾക്ക് മാത്രം എന്ന് ചേർത്തില്ല.ഇതാണ് പണി കിട്ടാൻ കാരണം

ഇതോടെ, കിട്ടിയ അവസരം മുതലാക്കാന്‍ എത്തിയതാകട്ടെ ബിക്കിനി ധരിച്ച പുരുഷന്മാരും‍!ബിക്കിനി ധരിച്ച പുരുഷന്മാരുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചതോടെ മൂന്ന് മണിക്കൂറില്‍ പമ്പുടമ ഓഫര്‍ പിനവലിച്ചു. #BikiniDress എന്ന ഹാഷ്ടാഗില്‍ ഈ സംഭവം ട്വിറ്ററില്‍ വൈറലാകുകയാണ്.

Related Topics

Share this story