Times Kerala

റഷ്യയിലെ മാർക്കറ്റിൽ തീപിടിത്തം: 3,000 പേരെ ഒഴിപ്പിച്ചു

 

മോസ്കോ: റഷ്യയിലെ മോസ്കോയിൽ കെട്ടിട സമുച്ചയത്തിനുണ്ടായ വൻ തീപിടിത്തത്തെ തുടർന്നു 3,000 പേരെ ഒഴിപ്പിച്ചു. മോസ്കോയിലെ സിന്ധിക മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ 1,000 ചതരശ്ര മീറ്ററുള്ള കെട്ടിടം തകർന്നു.

സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റതായും നിരവധി കാറുകൾ തകർന്നതായും അധികൃതർ അറിയിച്ചു.

Related Topics

Share this story