Times Kerala

റീജ്യണല്‍ കാന്‍സര്‍ സെന്ററിന് 66 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

 

ആര്‍.സി.സി യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 66 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭൗതിക സാഹചര്യങ്ങള്‍ വിപുലീകരിക്കുക, കെട്ടിട നിര്‍മ്മാണം, മുന്‍കൂട്ടി കണ്ടെത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, പരിശീലനം, ഗവേഷണം, മറ്റു സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇതിനായി 55.44 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ആര്‍.സി.സി യെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തുന്നതിന് 10.56 കോടി രൂപയും അനുവദിച്ചു. 2016-17 ലെ വാര്‍ഷിക ബഡ്ജറ്റില്‍ അനുവദിച്ച തുക സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്ന് ഭരണാനുമതി നല്‍കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

Related Topics

Share this story