Times Kerala

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്

 
ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല… കൂടെ തണലായി ഞങ്ങളുണ്ട.് പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന ‘സ്‌നേഹിത കോളിങ് ബെല്‍’ പദ്ധതിയുടെ ഗൃഹ സന്ദര്‍ശനം പൊന്നാനി കോട്ടത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ ആരും ഒറ്റക്കല്ല. സമൂഹത്തില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്താനും അവരെ സഹായിക്കാനുമാണ് സ്‌നേഹിത കോളിങ് ബെല്‍ പദ്ധതി. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനു ശേഷം പരിഹാരം കാണുമെന്നും സ്പീക്കര്‍ പറഞ്ഞു. കേരളത്തിലെ സാമൂഹ്യ ജീവിതത്തിന് നല്‍കുന്ന പുതിയൊരു ദിശാബോധമാണ് സ്‌നേഹിത കോളിങ് ബെല്‍ പദ്ധതിയെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഒരു അയല്‍ക്കൂട്ട പരിധിയില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകളെ കണ്ടെത്തി അയല്‍ക്കൂട്ട ആരോഗ്യദായക വോളന്റിയറുടെ നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്ന എന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹിത കോളിങ് ബെല്‍ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ 21 വരെ സംസ്ഥാനത്താകമാനം സ്‌നേഹിതാ കോളിങ് ബെല്‍ വാരചരണ പരിപാടി നടന്നു കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ഒറ്റപ്പെട്ടു താമസിക്കേണ്ടി വരുന്നവര്‍ക്ക്. മാനസിക പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ, തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളുമായി ബന്ധിപ്പിച്ചു സേവനങ്ങള്‍ ഉറപ്പു വരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രണ്ട് പുരുഷ•ാരടക്കം 37 പേരാണ് പൊന്നാനി നഗരസഭയില്‍ ഒറ്റപ്പെട്ട് താമസിക്കുന്നത്. പട്ടിക പുതുക്കി കൊണ്ടിരിക്കും. വരും ദിവസങ്ങളില്‍ മറ്റു ജനപ്രതിനിധികളും ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കും. ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, വിദ്യഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, സ്‌നേഹിത കൗണ്‍സിലര്‍ ടി .വി. മായ, സി.ഡി.എസ് പ്രസിഡന്റ് ശാലി പ്രദീപ്, കമ്മ്യൂനിറ്റി കൗണ്‍സിലര്‍ അസ്മ റഷീദ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story