Times Kerala

പാക് എയര്‍ലൈന്‍സ് അമേരിക്കയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു

 

ഇസ്‌ലാമാബാദ്: പാക് ദേശീയ വിമാനക്കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അമേരിക്കയിലേക്കുള്ള സര്‍വീസുകള്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നു.

ആഴ്ച്ചയില്‍ രണ്ട് തവണ ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തിന്റെ നവംബറിന് ശേഷമുള്ള ബുക്കിങ്ങുകള്‍ നിര്‍ത്തിവെച്ചതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലാഹോര്‍ ന്യൂയോര്‍ക്ക്, കറാച്ചി ലാഹോര്‍ ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും.

യുഎസിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തതുമാണ് സര്‍വീസ് നിര്‍ത്തുന്നതിനു കാരണമായി പിഐഎ ചൂണ്ടിക്കാട്ടുന്നത്.

Related Topics

Share this story