Times Kerala

മൂത്തോനിലെ ആമിന അത്ര നിസാരക്കാരിയല്ല.! പരിചയപ്പെടാം എലിസ രാജു തോമസ് എന്ന നേവി നേവി ക്വീനിനെ

 
മൂത്തോനിലെ ആമിന അത്ര നിസാരക്കാരിയല്ല.! പരിചയപ്പെടാം എലിസ രാജു തോമസ് എന്ന നേവി നേവി ക്വീനിനെ

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. മികച്ച പ്രേക്ഷക പ്രതികരണം നേടി തീയറ്ററുകളിൽ മുന്നേറുകയാണ് ചിത്രം ഇപ്പോൾ. തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ പല പ്രമുഖ ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കഥാപാത്രമാണ് ആമിന . മെലീസ രാജു തോമസ് എന്ന നടിയാണ് ആമിനയെ അവതരിപ്പിച്ചത്.

2012-ല്‍ കൊച്ചിയില്‍ നടന്ന നേവി ക്യൂന്‍ മത്സരത്തില്‍ ബ്യൂട്ടി പേജന്റ് പുരസ്‌കാരം നേടിയ താരമാണ് മെലീസ. ഈ നേട്ടമാണ് ആമിന എന്ന വേഷം അഭിനയിക്കാന്‍ മെലീസയെ ഗീതു മോഹൻദാസ് ക്ഷണിക്കാൻ കാരണം.

പഠനം പൂര്‍ത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തും നാടകരംഗത്തും മിനി സ്‌ക്രീന്‍ പരസ്യങ്ങളിലും സജീവമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു മെലീസ. പ്ലസ് ടു പരീക്ഷ കഴിഞ്ഞായിരുന്നു നേവി ക്വീന്‍ മത്സരത്തില്‍ മെലീസ പങ്കെടുത്തത്. ബാംഗ്ലൂരിലും സിംഗപ്പൂരിലുമായിട്ടായിരുന്നു മെലീസയുടെ ബിരുദബിരുദാനന്തര പഠനം. ഫേഡഡ് എന്ന പേരിലുള്ളൊരു ഹ്രസ്വചിത്രം എഴുതി അതില്‍ അഭിനയിച്ചിട്ടുമുണ്ട് മെലീസ.

ആദ്യമായി ഫീച്ചര്‍ സിനിമയില്‍ അരങ്ങേറിയത് മൂത്തോനിലൂടെയായതില്‍ അഭിമാനമെന്നും മെലീസ പറയുന്നു. മൂത്തോന്‍ ടൊറന്റോ ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചപ്പോള്‍ മെലീസയും മേളയുടെ ഭാഗമായി പങ്കെടുത്തിരുന്നു. സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന തായ്ഷ് എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

Related Topics

Share this story