Nature

മരട് ഫ്ളാറ്റ് തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മരട് ഫ്ളാറ്റ് തട്ടിപ്പ് കേസ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരടില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച്‌ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചതില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍കിടെക്റ്റ് കെ സി ജോര്‍ജിന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിരെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മരടിലെ ഫ്ളാറ്റ് നിര്‍മാതാവും ആല്‍ഫ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറുമായ പോള്‍ രാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കെ സി ജോര്‍ജിനെതിരായ കേസ്.

You might also like

Leave A Reply

Your email address will not be published.