Nature

യുഎപിഎ കേസ് ; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വ്യാജ തെളിവുകള്‍ ഉണ്ടാക്കി കമ്മ്യൂണിസ്റ്റ് ഭീകരര്‍ എന്ന പേരില്‍ ഇവരെ കുടുക്കിയതാണെന്നാണ് പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്‌കതങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലില്‍ അടക്കാന്‍ മാത്രം ഗൗരവമുളളതല്ലെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതിലടക്കം പോലീസ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കും. അലനും താഹയും നഗര മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.