Nature

അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ മൂ​ന്നം​ഗ സം​ഘം യുവാവിനെ വ​ഴി​യി​ല്‍ ത​ട​ഞ്ഞ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി

കൊ​ട്ടി​യം : 24കാരനെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ മൂ​ന്നം​ഗ സം​ഘം വ​ഴി​യി​ല്‍ ത​ട​ഞ്ഞ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി. നെ​ടു​മ്പ​ന പ​ള്ളി​മ​ണ്‍​ പു​ലി​യി​ല ച​രു​വി​ള വീ​ട്ടി​ല്‍ അ​ശോ​കന്‍റെ മ​ക​ന്‍ ആ​ദ​ര്‍​ശ് ആ​ണ് മ​രി​ച്ച​ത്.

ശ​നാ​യാ​ഴ്ച രാ​ത്രി 11 ഓടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്മൂ​മ്മ​യു​ടെ അ​നു​ജ​ത്തി​യു​ടെ ശ​വ​സം​സ്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങുകയായിരുന്നു ആ​ദ​ര്‍​ശ്. മ​ര​ണ​വീ​ടി​ന​ടു​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് എ​ടു​ക്കാ​നെ​ത്തി​യ ആ​ദ​ര്‍​ശി​നെ മൂ​ന്നം​ഗ സം​ഘം കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ആ​ള്‍​ക്കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​യ്ക്കും അ​ക്ര​മി​സം​ഘം ക​ട​ന്നു​ ക​ള​ഞ്ഞു. ആ​ദ​ര്‍​ശി​നെ ഉ​ട​ന്‍ ത​ന്നെ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു.

ആ​ദ​ര്‍​ശി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ പ​ള്ളി​മ​ണ്‍ സി​ന്ധു ഭ​വ​നി​ല്‍ രാ​മ​ന്‍ ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സി​ന് മു​ന്‍​പി​ല്‍ കീ​ഴ​ട​ങ്ങി​യ​താ​യാ​ണ് റിപ്പോർട്ട്.​ ഇ​യാ​ളു​ടെ മു​റ​പ്പെ​ണ്ണു​മാ​യി ആ​ദ​ര്‍​ശി​നു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു പേ​ര്‍ ഒ​ളി​വി​ലാണ്.

You might also like

Comments are closed.