Nature

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട ; 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ 751 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തില്‍ സൗദി അറേബ്യയിലെ റിയാദില്‍ നിന്നുമെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് റൗഫിനെ അറസ്റ്റ് ചെയ്തു. മിക്‌സിക്കുള്ളില്‍ ചെറിയ കുഴല്‍ രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡിഎന്‍ പന്ത്, സൂപ്രണ്ടുമാരായ ഗോഗുല്‍ദാസ്, ബിമല്‍ ദാസ്, ഐസക് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

You might also like

Comments are closed.