Nature

എ​ന്‍​ഡി​എയുമായി ​ഒ​രു​മി​ച്ചു മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യ​ണ​മെന്ന്  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഡി​എ​ മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കു വ്യ​ത്യ​സ്ഥ​മാ​യ ആ​ശ​യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം പക്ഷെ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ള്‍ പ​രി​ഹ​രി​ച്ച്‌ ഒ​രു​മി​ച്ചു മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യ​ണ​മെന്ന് എ​ന്‍​ഡി​എ ഘ​ട​ക​ക​ക്ഷി​ക​ളോ​ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആവശ്യപ്പെട്ടു. എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാണ് ഇക്കാര്യം മോ​ദി വ്യക്തമാക്കിയത്.

ന​മ്മു​ടെ സ​ഖ്യം ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ത്തെ​യും 130 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​വെ​ന്നും പൊ​തു​ജ​ന​ത്തോ​ട് എ​ന്‍​ഡി​എ​യ്ക്ക് ബൃ​ഹ​ത്താ​യ ഉ​ത്ത​ര​വാ​ദി​ത്ത​മുണ്ടെന്നും മോ​ദി കൂട്ടിച്ചേർത്തു. ന​മു​ക്ക് ഒ​റ്റ​ക്കെ​ട്ടാ​യി ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാം. പൊ​തു​ജ​ന​ത്തെ ന​മ്മ​ള്‍ ബ​ഹു​മാ​നി​ക്ക​ണം. അ​വ​രോ​ടു ന​മു​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണു​ള്ള​തെ​ന്നും മോ​ദി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.