Nature

മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ . ചില കാര്യങ്ങള്‍ പണ്ട് മുതലേ അനുവര്‍ത്തിച്ചു വരുന്നതാണ് അത്തരം കാര്യങ്ങള്‍ പഴയതുപോലെ നടക്കുന്ന തന്നെയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യക്കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നതാണ് തന്റെ അഭിപ്രായം . ഇക്കാര്യത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ പിന്തുണയ്ക്കുന്നതായും കാന്തപുരം വ്യക്തമാക്കി .

വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുകയാണ് വേണ്ടത്. ഓള്‍ ഇന്ത്യ മുഫ്തി അസോസിയേഷന്‍ ഇത് സംബന്ധിച്ച്‌ അടുത്ത ദിവസം യോഗം ചേരുമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു . സുപ്രീംകോടതി നിര്‍ദേശ പ്രകാരം പള്ളി പണിയുന്നതിന് അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്നും പുനഃപരിശോധന ഹര്‍ജിയുമായി മുന്നോട്ടു പോകും എന്നുള്ള മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

You might also like

Comments are closed.