Nature

ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും എതിർപ്പില്ല ഞങ്ങളെ പരിഗണിക്കുന്നവരെ തിരിച്ച്‌ ഞങ്ങളും പരിഗണിക്കും; മലങ്കര ഓര്‍ത്തോഡോക്സ് വൈദീക ട്രസ്റ്റി ഫാ : എം ഒ ജോണ്‍

കോലഞ്ചേരി: ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും അയിത്തമില്ലെന്നും ഞങ്ങളെ പരിഗണിക്കുന്നവരെ തിരിച്ച്‌ ഞങ്ങളും പരിഗണിക്കുമെന്ന് മലങ്കര ഓര്‍ത്തോഡോക്സ് വൈദീക ട്രസ്റ്റി ഫാ : എം ഒ ജോണ്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, സുപ്രീം കോടതി വിധി നടപ്പിലാക്കി നീതി നല്‍കണമെന്നുമാവശ്യപ്പെട്ടു കൊണ്ട് ഓര്‍ത്തോഡോക്സ് സഭയുടെ വടക്കന്‍ മേഖലാ നടത്തിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവാലയങ്ങളും സെമിത്തേരികളും സഭാ വിശ്വാസികളുടേതാണ്. മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടു നല്‍കില്ല. ദേവാലയങ്ങളുടെ ധനം ഏതാനും പേര്‍ക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാന്‍ ലക്ഷ്യമിട്ടാണ് ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.ഇതിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ ഉത്തരവ് സര്‍ക്കാര്‍ യാക്കോബായ വിഭാഗവുമായി ചേര്‍ന്ന് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ്. കോടതിയില്‍ നിന്നും നീതി ലഭിച്ചിട്ടും സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Leave A Reply

Your email address will not be published.