Nature

ട്വ​ന്‍റി20​യി​ല്‍ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം 

ല​ക്നോ: ടി20 മത്സരത്തിൽ അ​ഫ്ഗാ​നി​സ്ഥാ​ന് ച​രി​ത്ര​വി​ജ​യം. അ​വ​സാ​ന ട്വ​ന്‍റി20​യി​ല്‍ വി​ന്‍​ഡീ​സി​നെ 29 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ഫ്ഗാ​ന്‍ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കിയത്. അ​ഫ്ഗാ​ന്‍ ഉ​യ​ര്‍​ത്തി​യ 156 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന വി​ന്‍​ഡീ​സി​ന് 127 റ​ണ്‍​സ് എ​ടു​ക്കാ​നെ കഴിഞ്ഞുള്ളു. അ​ര്‍​ധ സെ​ഞ്ചു​റി​യു​മാ​യി ഷാ​യ് ഹോ​പ് മാ​ത്ര​മാ​ണ് വി​ന്‍​ഡീ​സ് നി​ര​യി​ല്‍ പ്ര​തീ​ക്ഷ​ന​ല്‍​കി​യ​ത്. ഓ​പ്പ​ണ​ര്‍ ലെ​വി​സും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി.

അ​ഫ്ഗാ​നി​സ്ഥാ​നാ​യി റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ് അ​ര്‍​ധ സെ​ഞ്ചു​റി​യു​മാ​യി (79) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ആ​റ് ഫോ​റും അ​ഞ്ച് സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റ​ഹ്മാ​നു​ള്ള​യു​ടെ ഇ​ന്നിം​ഗ്സ്. മൂ​ന്നി​ന് 44 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍​നി​ന്ന് അ​സ്ഹ​ര്‍ അ​ഫ്ഗാ​നും (24) റ​ഹ്മാ​നു​ള്ള​യും ചേ​ര്‍​ന്നാ​ണ് മി​ക​ച്ച സ്കോ​റി​ല്‍ എ​ത്തി​ച്ച​ത്.

You might also like

Leave A Reply

Your email address will not be published.