Times Kerala

ര​ണ്ടു വെ​ള്ള ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

 

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ബെ​ന്നെ​ര്‍​ഘ​ട്ട നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ര​ണ്ടു വെ​ള്ള ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ആ‌​ഞ്ജ​നേ​യ(40) ആ​ണ് മ​രി​ച്ച​ത്. ‌

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.45നാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി ആ‌​ഞ്ജ​നേ​യ കൂ​ടു തു​റ​ന്നു​വി​ട്ട​പ്പോ​ഴാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story