Times Kerala

അരിമ്പാറ കളയാന്‍ ചില പൊടിക്കൈകള്‍

 
അരിമ്പാറ കളയാന്‍ ചില പൊടിക്കൈകള്‍

അരിമ്പാറ ഉള്ള ഭാഗത്ത് എരുക്ക് മരത്തിന്റെ നീര് പുരട്ടുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാന്‍ സഹായിക്കും. അരിമ്പാറക്ക് മുകളിലാണ് പുരട്ടേണ്ടത്. മറ്റു ഭാഗത്ത് എരുക്ക് നീര് ആകാതെ സൂക്ഷിക്കണം. മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്. ആണി രോഗത്തിനും എരുക്കിന്റെ കറ ഉത്തമമാണ്.

പച്ച ഇഞ്ചി ചെത്തിക്കൂര്‍പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ തേച്ചുകൊടുക്കുക. മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്.

വെളുത്തുള്ളി ഒരു കഷ്ണം എടുത്ത് അടുപ്പില്‍ ഇട്ട് ചൂടാക്കുക. തുടര്‍ന്ന് മുകള്‍ ഭാഗം മുറിച്ച് മാറ്റി അരിമ്പാറയുടെയോ പാലുണ്ണിയുടേയോ മുകള്‍ ഭാഗത്ത് വെച്ച് കൊടുക്കുക. തൊലിപ്പുറത്ത് ആകാതെ സൂക്ഷിക്കണം.

സോപ്പും ചുണ്ണാമ്പും തുല്യഅളവില്‍ എടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിമ്പാറയുടെ മുകളില്‍ വെക്കുക. ബേക്കിംഗ് സോഡയും ചുണ്ണാമ്പും മിശ്രിതമാക്കിയും ഉപയോഗിക്കാം.

മുഖത്തുള്ള അരിമ്പാറ പോക്കാന്‍ തുളസി നീര് അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ തേക്കുക. ഇത് കുറച്ചുകാലം ചെയ്യേണ്ടിവരും.

സവാള, അല്ലെങ്കില്‍ ചെറിയുള്ളി വട്ടത്തില്‍ മുറിച്ച് അരിമ്പാറയില്‍ ഉരച്ചുകൊടുക്കുക.

Related Topics

Share this story