Times Kerala

ഹോട്ടല്‍ മുറിയില്‍ വച്ച്‌ ജൂനിയര്‍ ആര്‍ടിസ്റ്റ് ബലാത്‌സംഗം ചെയ്തു; പരാതിയുമായി നടി

 
ഹോട്ടല്‍ മുറിയില്‍ വച്ച്‌ ജൂനിയര്‍ ആര്‍ടിസ്റ്റ് ബലാത്‌സംഗം ചെയ്തു; പരാതിയുമായി നടി

മുംബൈ: ഹോട്ടല്‍ മുറിയില്‍ വച്ച്‌ തന്നെ ജൂനിയര്‍ ആര്‍ടിസ്റ്റ് ബലാത്‌സംഗം ചെയ്‌തെന്ന പരാതിയുമായി ടെലിവിഷന്‍ നടിയുടെ രംഗത്ത്ജ. ഹരിയാനയിലാണ് സംഭവം. യമുനനഗറില്‍ നിന്നുളള ജൂനിയര്‍ ആര്‍ടിസ്റ്റ്നെതിരെയാണ് നദി പരാതി നൽകിയത്.ഇയാൾ ഒളിവിലാണെന്നും പ്രതിക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പീഡനത്തെ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായതായും നടിയുടെ പരാതിയിൽ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ചു മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ഈ ആവശ്യം തളളിയതായി നടി ആരോപിക്കുന്നു.

Related Topics

Share this story