Times Kerala

പാർലമെന്ററി ജനാധിപത്യം: വിദ്യാർഥികൾക്കായി മത്സരം

 
പാർലമെന്ററി ജനാധിപത്യം: വിദ്യാർഥികൾക്കായി മത്സരം

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഗവ./ എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് മത്സരം നടത്തും. പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി തിരുവനന്തപുരം മേഖലയിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാർഥികൾക്ക്) 23ന് രാവിലെ 9.30ന് തിരുവനന്തപുരം ഓവർ ബ്രിഡ്ജിന് സമീപത്തെ ഗവ. എസ്.എം.വി.എച്ച്.എസ്.എസിൽ മത്സരങ്ങൾ നടക്കും.

ക്വിസ് ഇനത്തിൽ ഒരു സ്‌കൂളിൽ നിന്നും രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പ്രസംഗത്തിനും ഉപന്യാസത്തിനും ഒരു സ്‌കൂളിൽ നിന്നും ഒരു വിദ്യാർഥിയ്ക്ക് പങ്കെടുക്കാം. മൂന്നിനത്തിലും ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ പങ്കെടുക്കാം. വിദ്യാർഥികളുടെ പേരുകൾ ഇ-മെയിൽ മുഖാന്തിരം 20ന് വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്റ്റർ ചെയ്യണം. മേഖലാ തലത്തിൽ നിന്നും യോഗ്യത നേടുന്നവരെ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കും. ഇ-മെയിൽ: mail.inpa@gmail.com. ഫോൺ: 8547583906.

Related Topics

Share this story