Times Kerala

പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം: ഡിസംബര്‍ 5 നകം അപേക്ഷിക്കണം

 
പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം: ഡിസംബര്‍ 5 നകം അപേക്ഷിക്കണം

ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി/ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2019-20 വര്‍ഷത്തെ പാരലല്‍ കോളേജ് ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം ജാതി, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, എസ്.എസ്.എല്‍.സി മുതല്‍ പഠിച്ച കോഴ്‌സുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ ഹാജരാകണം പുതുക്കല്‍ അപേക്ഷയോടൊപ്പം മുന്‍വര്‍ഷ പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പും വെക്കണം. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ രജിസ്റ്റര്‍ ചെയ്തു പഠിക്കുന്നവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും പ്ലസ് വണ്‍/പ്ലസ് ടു കോഴ്‌സ് ആനുകൂല്യത്തിന് പുതുതായി അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനത്തില്‍ അപേക്ഷിച്ചിട്ടും അഡ്മിഷന്‍ കിട്ടിയിട്ടില്ലെന്ന് കാണിക്കുന്ന ബന്ധപ്പെട്ട നോഡല്‍ സ്‌കൂള്‍ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.അപേക്ഷകള്‍ പാരലല്‍ കോളേജ് മേധാവികള്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കൂ. സ്ഥാപനമേധാവികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ അഞ്ചിനകം നല്‍കണം.

Related Topics

Share this story