Times Kerala

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് പേരും ഇന്ത്യക്കാര്‍; മലയാളികൾ ഉണ്ടോ എന്നതിൽ സ്ഥിരീകരണമില്ല

 
ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് പേരും ഇന്ത്യക്കാര്‍; മലയാളികൾ ഉണ്ടോ എന്നതിൽ സ്ഥിരീകരണമില്ല

മസ്കറ്റ്: ഒമാനിൽ കനത്ത മഴയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ‌ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരിൽ മലയാളികൾ ഉണ്ടോ എന്നതിൽ സ്ഥിരീകരണമില്ല. മരിച്ചവരുടെ പൂർണ വിവരങ്ങൾക്കായി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

Related Topics

Share this story