Times Kerala

ടി.പി. സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ

 

കൊച്ചി:പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാര്‍ വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടിയെന്ന കേസിൽ അന്വേഷണം വേണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്. സെൻകുമാർ അവധിയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സാ രേഖകൾ ഹാജരാക്കി ആനുകൂല്യം കൈപ്പറ്റിയെന്നായിരുന്നു പരാതി.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സെൻകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ വിജിലന്‍സ് അന്വേഷിച്ച ശേഷം കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കിയിരുന്നു.

Related Topics

Share this story