Times Kerala

കാസര്‍ഗോഡ് വെളുക്കാനുള്ള ക്രീം പുരട്ടിയ 160പേര്‍ ആശുപത്രിയില്‍

 

കാസര്‍ഗോഡ്: വിദേശത്ത് നിന്ന് ഇറക്കു മതി ചെയ്തതെന്ന പേരില്‍ വിപണിയിലെത്തിയ ക്രീം പുരട്ടിയ നൂറ്റിയറുപതോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലേയ്ഡ് ഡെര്‍മറ്റോളജിയില്‍ ഒരു മാസത്തിനിടെയാണ് ഇത്രയും ജനങ്ങള്‍ ചികിത്സ തേടിയെത്തിയത്. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വാങ്ങാനാവുന്ന ഈ ക്രീം ബുക്ക് സ്റ്റാളുകളിലും ബാര്‍ബര്‍ ഷോപ്പുകളില്‍ പോലും വില്‍പപ്പനയ്ക്ക് എത്തുന്നുണ്ട്. ഏതെല്ലാം ഘടകങ്ങളുപയോഗിച്ചാണ് ക്രീം നിര്‍മ്മിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. ഉപയോഗിക്കുന്നവരില്‍ അധികവും ആണ്‍കുട്ടികളാണെന്നതാണ് മറ്റൊരു പ്രത്യേകത.

സ്റ്റിറോയ്ഡുകളുടെയോ മെര്‍ക്കുറിയുടേയോ സാന്നിധ്യം ഈ ക്രീമുകളിലുണ്ടാവുമെന്ന് ചര്‍മ്മരോഗ വിദഗ്ദര്‍ പറയുന്നു. ക്രീം തേച്ചാല്‍ പെട്ടെന്ന് വെളുക്കും. എന്നാല്‍ പിന്നീടാണ് കുഴപ്പങ്ങള്‍ വ്യക്തമാകുന്നത്. പിന്നീട് ഉപയോഗിക്കാത്തപ്പോള്‍ മുഖം കറുത്തു വരുന്നു. പൊള്ളലേറ്റതു പോലെ ചുവന്നതും, കൂടുതല്‍ കറുത്തതായ പാടുകളും വരുന്നു. ഇതോടെ ചര്‍മ്മം കൂടുതല്‍ വികൃതമായി മാറുകയും ചെയ്യുന്നു.

Related Topics

Share this story