Times Kerala

ലാസ്‌വേഗാസ് ആക്രമണം; ഭീകരവാദവുമായി ബന്ധമില്ല

 

ലാസ് വേഗാസ്: അമേരിക്കയിൽ ലാസ് വേഗാസിലെ സംഗീത നിശാപരിപാടിക്കിടെയുണ്ടായ വെടിവയ്പും കൂട്ടക്കുരുതിയും ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് എഫ്‌ബിഐ വ്യക്തമാക്കി. എഫ്‌ബിഐയുടെ സ്പെഷ്യൻ ഏജന്റ് ആരൊൻ റൗസാണ് ഇക്കാര്യം മാധ്യമങ്ങളോടായി പറഞ്ഞത്. ഐഎസുമായി ഈ ആക്രമത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ലാസ്‌വേഗാസിൽ ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു, 489 പേർക്ക് വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

Related Topics

Share this story