Times Kerala

ഫ്രാൻസ് ഭീകരവിരുദ്ധ ബിൽ പാസാക്കി

 

പാരീസ്: ഫ്രാൻസിൽ ഭീകരവിരുദ്ധ നിയമം നിലവിൽവന്നു. പാർലമെന്‍റ് ബില്ലിന് അംഗീകാരം നൽകിയതായി ആഭ്യന്തരമന്ത്രി ജെറാർഡ് കൊളംബ് പറഞ്ഞു. നമ്മൾ ഇപ്പോഴും യുദ്ധത്തിന്‍റെ അവസ്ഥയിലാണെന്നും രാജ്യം വളരെ ഗുരുതരമായി ഭീഷണികൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം നടപ്പാക്കുന്നതിലൂടെ മുൻകൂർ വാറന്‍റില്ലാതെ പോലീസിനു രാത്രിയും വീടുകളിൽ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും സാധിക്കും. കൂടുതൽ സുരക്ഷാ പരിശോധനകൾക്കു ആളുകളെ വിധേയമാക്കാനും പുതിയ നിയമംമൂലം സാധിക്കും.

Related Topics

Share this story