Times Kerala

ട്വി​റ്റ​റി​ൽ ട്രം​പി​ന്‍റെ കു​തി​പ്പ്

 

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന​ത് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ പി​ന്നി​ലാ​ക്കി​യാ​ണ് ട്രം​പി​ന്‍റെ കു​തി​പ്പ്.

നാ​ലു കോ​ടി ആ​ളു​ക​ളാ​ണ് ട്വി​റ്റ​റി​ൽ ട്രം​പി​നെ പി​ന്തു​ട​രു​ന്ന​ത്. മാ​ർ​പാ​പ്പ​യ്ക്കു 3.95 കോ​ടി ഫോ​ളോ​വേ​ഴ്സു​ണ്ട്. ഒ​ന്പ​തു ഭാ​ഷ​ക​ളി​ലാ​യാ​ണ് മാ​ർ​പാ​പ്പ​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണു ട്വി​റ്റ​റി​ൽ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ മൂ​ന്നാ​മ​ത്. 3.49 കോ​ടി ആ​ളു​ക​ൾ മോ​ദി​യെ പി​ന്തു​ട​രു​ന്നു. മോ​ദി​യു​ടെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ന് 2.13 കോ​ടി പി​ന്തു​ട​ർ​ച്ച​ക്കാ​രു​മു​ണ്ട്.

അ​ഞ്ച്, ആ​റ് സ്ഥാ​ന​ങ്ങ​ളി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും വൈ​റ്റ് ഹൗ​സി​ന്‍റെ​യും അ​ക്കൗ​ണ്ടു​ക​ളാ​ണു​ള്ള​ത്. തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യി​പ് എ​ർ​ദോ​ഗ​ൻ ട്വി​റ്റ​റി​ലെ പി​ന്തു​ട​ർ​ച്ച​ക്കാ​രി​ൽ ഏ​ഴാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് എ​ട്ടാം സ്ഥാ​ന​ത്ത്.

Related Topics

Share this story