Times Kerala

ആര്യൻ ബ്രദർഹുഡ് എന്ന വെളുത്ത തീവ്രവാദം.!

 
ആര്യൻ ബ്രദർഹുഡ് എന്ന വെളുത്ത തീവ്രവാദം.!

ക്രൈം സിൻഡിക്കേറ്റുകൾ ഒരുക്കുന്ന നിയോ-നാസി അമേരിക്കൻ ജയിൽ ഗ്യാങ്ങാണ്
ആര്യൻ ബ്രദർഹുഡ് (AB) അഥവാ ബ്രാൻഡ്. ഏകദേശം 15000-20000 വരുന്ന വെളുത്ത
വർഗക്കാരാണ് ഗ്യാങ്ങിലുള്ളത്. FBI കണക്കുകൾ പ്രകാരം അമേരിക്കൻ
ജയിൽവാസികളുടെ ചെറിയ ഒരു ശതമാനം മാത്രമേയുള്ളൂ ആര്യൻ ബ്രദർഹുഡ് എന്നാൽ
ഇവരാണ് ജയിലിനുള്ളിലെ ഏറ്റവും കൂടുതൽ കൊലപാതകൾ നടത്തിയിട്ടുള്ളത്.

1964-ൽ സാൻ ക്വിന്റൺ സ്റ്റേറ്റ് പ്രിസൺ കാലിഫോർണിയയിലാണ് ആര്യൻ ബ്രദർഹുഡ്
രൂപംകൊണ്ടത്. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺ ആണ് ആസ്ഥാനം. ഒറ്റവാക്കിൽ
പറഞ്ഞാൽ കറുത്തവർഗക്കാർക്ക് എതിരെയുള്ള വെളുത്തവർഗ്ഗത്തിന്റെ കടുത്ത
പകയാണ് ആര്യൻ ബ്രദർഹുഡ്. ബ്ലൂ ബേർഡ് ഗ്യാങ്ങിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആര്യൻ ബ്രദർഹുഡ് രൂപം നൽകിയിരിക്കുന്നത്. ബ്ലാക്ക് ഗൊറില്ല ഫാമിലി എന്ന കറുത്തവർഗക്കാരുടെ പ്രിസൺ ഗ്യാങ്ങിനു എതിരെ വെളുത്തവർഗക്കാർ തുടങ്ങിവച്ച ഒരു കലഹമാണ് പിന്നീട് ഗ്യാങ്ങായി പരിണമിച്ചത്.

പൂർണഗർഭിണി ആയിരുന്ന ഹോളിവുഡ് നടി ഷാരോൺ ടാറ്റെയെ കുത്തി
കൊലപ്പെടുത്തിയതതുൾപ്പെടെ ഒരു നീണ്ട കൊലപാതക പരമ്പര തന്നെയാണ് ആര്യൻ
ബ്രദർഹുഡ് നടത്തിവരുന്നത്. ഏകദേശം 1990 ടുകൂടി വർഗീയമായ കൊലപാതങ്ങളിൽ
നിന്നും ശ്രദ്ധമാറ്റി മയക്കുമരുന്നു കടത്തു, പെൺവാണിഭം, കറുപ്പെന്നോ വെളുപ്പെന്നോ
ഇല്ലാത്ത കൊലപാതകങ്ങൾ, ഇതിനു പുറമെ പ്രവർത്തനക്ഷമമായ ക്രൈം-ലെവൽ-പവർ
നു രൂപം നൽകി. ഇതോടുകൂടി ആര്യൻ ബ്രദർഹുഡിനു ജയിലിനകത്തു ഇറ്റാലിയൻ
ക്രിമിനൽ കുടുബങ്ങളെക്കാൾ അധികാരവും നിയന്ത്രണശക്തിയും കൂടി. 1993-ൽ
സൗത്തേൺ ഓഹിയോയിലുള്ള ഗ്യാങ്സ്റ്റർ ഡിസൈപ്പിൾസുമായി ചേർന്നു 11 ദിവസം
നീണ്ടുനിന്ന ലുക്കാസ്‌വില്ല ജയിൽ കലാപം നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റി.

അമേരിക്കൻ റാക്കറ്റെർ ഇൻഫ്ലുൻസഡ് ആൻഡ് കറപ്റ് ഓർഗനൈസഷൻസ് RICO ആക്ട്
ഇന്റെ കീഴിൽപെടുത്തി ജയിലിൽനിന്നു തന്നെ 2002-ൽ 29 ആര്യൻ ബ്രദർഹുഡ്
നേതാക്കന്മാരെ വിചാരണക്ക് വിധേയമാക്കി. ജയിൽവാസ കാലാവധി കൂട്ടികൊടുത്തു
ആര്യൻ ബ്രദർഹുഡിനെ ഒതുക്കാൻ സാധികാത്ത അവസ്ഥയാണ് US ഗവണ്മെന്റിന്. AB
യിലെ നല്ല ശതമാനം അംഗങ്ങളും ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടവരാണ്.
മരണശിക്ഷക്കു ശുപാർശ ചെയ്യാൻ മാത്രമേ പോലീസിനു കഴിയു. അങ്ങനെമാത്രം 21
പേരെ ഇതുവരെ മരണ ശിക്ഷക്കു വിധിച്ചിട്ടുണ്ട്.

മെസിക്സിക്കൻ മാഫിയ, കു ക്ലക്സ് ക്ലൻ, ആര്യൻ നേഷൻസ്, പബ്ലിക് എനിമി നമ്പർ 1,
അമേരിക്കൻ മാഫിയ, ഐറിഷ് മൊബ് എന്നീ ശക്തരായ ഗ്യാങ്ങുകളാണ് ആര്യൻ
ബ്രദർഹുഡിന്റെ സുഹൃത്ത് പക്ഷത്തെങ്കിൽ ബ്ലാക്ക് ഗൊറില്ല ഫാമിലി, നോസ്ട്ര ഫാമിലിയ, ബ്ലഡ്‌സ്, ക്രിപ്സ്, ആൾമൈറ്റി ബ്ലാക്ക് പി സ്റ്റോൺ നേഷൻസ് ഉൾപ്പെടുന്ന കറുത്ത
വർഗ്ഗത്തിൽ പെട്ട ഗ്യാങ്ങാണ് എതിർപക്ഷത്തു.

"ബ്ലഡ്‌ ഇൻ ബ്ലഡ്‌ ഔട്ട്‌" എന്ന ആപ്തവാക്യം ടാറ്റുകളായും ശരീരത്തിലും മനസിലും
ഒരുപോലെ പേറുന്ന ആര്യൻ ബ്രദർഹുഡ് എന്നും അമേരിക്കയുടെ സമാധാന
ജീവിതത്തിനു ഭീഷണിയായി നിലനിൽക്കുന്നു.

Related Topics

Share this story