Times Kerala

ഇതെന്ത് പറക്കും പക്ഷിയോ ? ഏട്ടന്റെ അവിസ്മരണീയ ക്യാച്ചിന് അനിയൻ ഇർഫാൻ പത്താന്റെ കമന്റ്

 
ഇതെന്ത് പറക്കും പക്ഷിയോ ? ഏട്ടന്റെ അവിസ്മരണീയ ക്യാച്ചിന് അനിയൻ ഇർഫാൻ പത്താന്റെ കമന്റ്

അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്… ഇന്ന് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്റിറില്‍ പങ്കുവച്ച ട്വീറ്റാണിത്. കൂടെ ഒരു വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ ബറോഡ താരം യൂസഫ് എടുക്കുന്ന ക്യാച്ചാണ് വീഡിയോയില്‍.പക്ഷെ അത് വെറുമൊരു ക്യാച്ചായിരുന്നില്ല.

ഗോവയുടെ ക്യാപ്റ്റന്‍ ദര്‍ശന്‍ മിശാലിനെ പുറത്താക്കാന്‍ 37കാരനെടുത്ത ക്യാച്ച്‌ അത്രയും മനോഹരമായിരുന്നു. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പഠാന് വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. സഹോദരനായ ഇര്‍ഫാന്‍ പഠാനാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം…

Related Topics

Share this story