Times Kerala

‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

 
‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

അനൂപ് മേനോന്‍ സംവിധായകനാകുന്ന ആദ്യ ചിത്രമാണ് കിംഗ് ഫിഷ്. ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. അനൂപ് തന്നെ നായകനാകുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. രാജകുടുംബാംഗമായ ഭാസ്‌കര വര്‍മ എന്ന നെയ്മീന്‍ ഭാസിയായാണ് അനൂപ് മേനോന്‍ എത്തുന്നത്.

മുംബൈയും പത്തനാപുരവുമാണ് പ്രധാന ലൊക്കേഷനുകള്‍. അനൂപിന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതാണ് ഈ ചിത്രം. എന്നാല്‍ തിരക്കുകള്‍ മൂലം വികെപി പിന്‍മാറിയതിനെ തുടര്‍ന്നാണ് സംവിധാനവും അനൂപ് മേനോന്‍ ഏറ്റെടുത്തത്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍’ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍.

Related Topics

Share this story