Times Kerala

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു നടി നേഹാ സക്സേന.! കാരണം ഇതാണ്…

 
അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു നടി നേഹാ സക്സേന.! കാരണം ഇതാണ്…

അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി നേഹ സക്‌സേന.മമ്മൂട്ടി ചിത്രം കസബയിലെ സൂസന്ന എന്ന ഒരു പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളത്തിൽ എത്തിയ നേഹ തുടർന്ന്ം ശേഷം മുന്തിരി വള്ളികൾ തളിർക്കുമ്പോളെന്ന ചിത്രത്തിലും വേഷമിട്ടു. ജീമ്പൂമ്പാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും നേഹ അഭിനയിച്ചു.

ഇപ്പോൾ റിലീസ് ആവാൻ പോകുന്ന പുതിയ ചിത്രത്തിനു മുന്നോടിയായി നൽകിയ അഭിമുഖത്തിനിടെ നടി പൊട്ടിക്കരഞ്ഞിരിക്കുകയാണ് പൊട്ടിക്കരഞ്ഞത് വാർത്തയായിരിക്കുകയാണ്..

തന്റെ ബാല്യകാലവും അമ്മയുടെ സ്വാധീനവുമാണ് നേഹക്ക് പറയാനുണ്ടായിരുന്നത്. അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ തന്റെ ജീവിതത്തിൽ വില്ലനായത്. കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു തന്റെ ശക്തിയെന്നും നേഹ പറഞ്ഞു.

ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ദിവസങ്ങളോളം അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓർക്കുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം.വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു നേഹയുടെ സന്തോഷം. മകൾ നടിയാവുന്നതിൽ അമ്മക്ക് താൽപ്പര്യം ഇല്ലായിരുന്നു. അമ്മ അറിയാതെ മോഡലിംഗ് ചെയ്തായിരുന്നു നേഹയുടെ തുടക്കം.അന്ന് സഹിച്ചതൊക്കെയുമാണ് തന്നെ ജീവിതത്തിൽ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.

Related Topics

Share this story