chem

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. ജസ്റ്റിസ് പി.ഉബൈദാണ് വിധി പറയുക.

നേരത്തെ രണ്ടു തവണ നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തോട് നാദിര്‍ഷ സഹകരിക്കുന്നില്ലെന്നും ചില കാര്യങ്ങള്‍ അദ്ദേഹം ഒളിച്ചുവയ്ക്കുകയാണെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

You might also like

Comments are closed.