Times Kerala

ജീപ്പ് കോംപസ് എസ് യു വി സ്വന്തമാക്കി കപില്‍ ദേവ്

 
ജീപ്പ് കോംപസ് എസ് യു വി സ്വന്തമാക്കി കപില്‍ ദേവ്

 ക്രിക്കറ്റ് താരം കപില്‍ദേവ് പുതിയ ജീപ്പ് എസ്.യു.വി സ്വന്തമാക്കി. ജീപ്പിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായ കോംപസ് എസ് യു വിയാണ് താരം സ്വന്തമാക്കിയത്. 14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ കോംപസിന്റെ എക്സ്ഷോറൂം വില. കോംപസിന്റെ എക്സോട്ടിക റെഡ് കളര്‍ പതിപ്പാണ് കപില്‍ തിരഞ്ഞെടുത്തത്. എന്നാല്‍, കോംപസിന്റെ ഏത് വേരിയന്റാണിതെന്ന് വ്യക്തമല്ല.

Related Topics

Share this story