
ലാസ് വേഗസ്: അമേരിക്കയിലെ നവേഡയിലെ പ്രശസ്തമായ ലാസ് വേഗസ് നഗരത്തില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വെടിയവയ്പ്പിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഐ.എസ് പ്രവര്‍ത്തകനാണ് ആക്രമണം നടത്തിയതെന്നും ഐ.എസ് അറിയിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം അമേരിക്കന്‍ പൊലിസ് സ്ഥിരീകരിച്ചില്ല.
ജാസണ്‍ ആല്‍ഡീന്‍ എന്ന സംഗീതജ്ഞന്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയായിരുന്നു വെടിവയ്പ്പ്. 200ല്‍ അധികം പേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നു. കെട്ടടത്തിന്റെ മുകളില്‍ നിന്നാണ് രണ്ട് അക്രമികള്‍ വെടിയുതിര്‍ത്തത്. അക്രമിയെ പൊലിസ് വെടിവച്ചു കൊന്നിട്ടുണ്ട്.
Comments are closed.