Times Kerala

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി

 
യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിന്തുണയുമായി  സൗരവ് ഗാംഗുലി

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിന്തുണയുമായി സൗരവ് ഗാംഗുലി. താരത്തിനെതിരായ വിമർശന പന്ത് മികച്ച താരമാണെന്നും എല്ലാം ശരിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

“അദ്ദേഹം മികച്ച താരമാണ്. സമയം കൊടുത്താൽ എല്ലാം ശരിയാകും. അദ്ദേഹം സാവധാനത്തിൽ പക്വത കൈവരിക്കും. നിങ്ങൾ സമയം നൽകൂ”- വിക്കറ്റിനു മുന്നിൽ ധോണിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഗാംഗുലി പറഞ്ഞു.

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളിലും ഋഷഭ് പന്തിൻ്റെ പ്രകടനം വിമർശനങ്ങൾക്ക് വിധേയമായിരുന്നു. രണ്ടാം മത്സരത്തിൽ ഒരു സ്റ്റമ്പിങ് ചാൻസ് പന്ത് നഷ്ടപ്പെടുത്തിയത് രൂക്ഷമായ വിമർശനങ്ങൾക്ക് വഴി തെളിച്ചു. സഹീർ ഖാൻ അടക്കമുള്ള താരങ്ങൾ പതിനെ മാറ്റിപ്പരീക്ഷിക്കണമെന്നും അഭിപ്രായപ്പെട്ടു.

Related Topics

Share this story