Times Kerala

നെയ്യാറ്റിൻകരയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ

 
നെയ്യാറ്റിൻകരയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ. പെരുമ്പഴുതൂർ പുന്നക്കാട് പുതുവൽ പുത്തൻവീട്ടിൽ സുരേഷ്കുമാറിന്റെ ഭാര്യ അഞ്ജുവിന്റെ മരണത്തെത്തുടർന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.

ബന്ധുക്കൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ആർഡിഒയുടെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര സിഐ: ജെ.പ്രദീപ് ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്. അഞ്ജുവിന്റെ വീടായ തലയൽ പരുത്തിച്ചക്കോണത്തായിരുന്നു സംസ്കാരം.

Related Topics

Share this story