Nature

കനത്ത മഞ്ഞുവീഴ്ച; ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു

ശ്രീനഗര്‍ : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.ഗുരേസ്, മച്ഛില്‍, കേരാന്‍, താങ്ധര്‍ തുടങ്ങിയിടങ്ങളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിലേക്കും അവിടെനിന്നു പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു.

കനത്തമഞ്ഞുവീഴ്ചയെ തുടര്‍ന്ന് പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണിരുന്നതായും പോലീസ് അറിയിച്ചു.

You might also like

Comments are closed.