Times Kerala

ജര്‍മനിയില്‍ അനസ്തേഷ്യ നല്‍കിയതിലുള്ള പിഴവുമൂലം നാലുരോഗികള്‍ മരിച്ചു ;വ്യാജ ലേഡി ഡോക്ടര്‍ അറസ്റ്റിൽ

 
ജര്‍മനിയില്‍ അനസ്തേഷ്യ നല്‍കിയതിലുള്ള പിഴവുമൂലം നാലുരോഗികള്‍ മരിച്ചു ;വ്യാജ ലേഡി ഡോക്ടര്‍ അറസ്റ്റിൽ

ബര്‍ലിന്‍: ജര്‍മനിയില്‍ അനസ്തേഷ്യ നല്‍കിയതിലുള്ള പിഴവുമൂലം നാലുരോഗികള്‍ മരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ ലേഡി ഡോക്ടര്‍ അറസ്റ്റിലായി .

മധ്യജര്‍മനിയിലെ ഹെസ്സന്‍ സംസ്ഥാനത്തെ കാസ്സല്‍ നഗരത്തിനടുത്തുള്ള ഫ്രിറ്റ്സലാര്‍ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലെ 48 കാരിയായ വ്യാജ ഡോക്ടറാണ് കേസിലെ പ്രതി. അനസ്തേഷ്യയിലൂടെ നാല് രോഗികള്‍ മരിക്കുകയും മറ്റു എട്ട് രോഗികള്‍ ഗുരുതരാവസ്ഥയിലുമാണെന്ന് ഹെസ്സെയിലെ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കിയപ്പോള്‍ സംശയം തോന്നിയിരുന്നില്ലെന്നും ഓപ്പറേഷന്‍ സമയത്ത് അനുചിതമായ മരുന്നുകള്‍ നല്‍കാന്‍ ഇവര്‍ പരാജയപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അസിസ്ററന്റ് ലേഡി ഡോക്ടറുടെ കൈപ്പിഴയില്‍, അവരുടെ മേലധികാരിയുടെ അനാസ്ഥയില്‍ അവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്ററര്‍ ചെയ്തിട്ടുണ്ട്.

Related Topics

Share this story