Times Kerala

ഖത്തറിലെ പ്രമുഖ വ്യവസായി ജോസ് ലൂയിസ് മൊയലന്‍ അന്തരിച്ചു

 
ഖത്തറിലെ പ്രമുഖ വ്യവസായി ജോസ് ലൂയിസ് മൊയലന്‍ അന്തരിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ദോഹ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഡയറക്ടറുമായ ജോസ് ലൂയിസ് മൊയലന്‍(59) അന്തരിച്ചു.

തൃശൂര്‍ കുരിയച്ചിറ സ്വദേശിയാണ്. ഖത്തറിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ജോസ് ലൂയിസിന് ഖത്തര്‍ സ്ഥിരം താമസ വിസ അനുവദിച്ചിരുന്നു.

ഭാര്യ: മേബി ജോസ് മൊയലന്‍. മക്കള്‍: ലൂയിസ് ജോസ്, മേരി ജോസ്, ജോണ്‍ ജോസ്.

Related Topics

Share this story