Times Kerala

ബാത്ത് ടവ്വല്‍ ചുറ്റി റോഡിലിറങ്ങിയ മോഡല്‍ ക്ലോ ഫെറിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)

 

ബാത്ത് ടവ്വലോടെ നിരത്തിലിറങ്ങിയ പ്രശസ്ത മോഡല്‍ ക്ലോ ഫെറിയ്ക്ക് പറ്റിയ അബദ്ധം നാട്ടുകാര്‍ ആഘോഷമാക്കുകയാണ്. പല ബോളിവുഡ് ഹോളിവുഡ് താരങ്ങളും ക്യാമറയ്ക്കു മുമ്പില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്.

എന്നു മാത്രമല്ല ടോപ്ലെസ് ഫോട്ടോഷൂട്ടുകളും അവര്‍ക്ക് അത്ര വലിയ സംഭവം ഒന്നും അല്ല. എന്നാല്‍ ബ്രീട്ടിഷ് ടെലിവിഷന്‍ താരവും മോഡലുമായ ക്ലോ ഫെറി കാണിച്ചത് അല്‍പ്പം കടുപ്പമായിപ്പോയി. കുളിച്ച് ഇറങ്ങിയപ്പോഴാണു കൊറിയര്‍ ബോയി വിളിച്ചത്. കുളിച്ച് ഇറങ്ങിയ കോലത്തില്‍ ഒരു തോര്‍ത്തും ചുറ്റി ക്ലോ ഫെറി നടുറോഡിലേയ്ക്ക് ഇറങ്ങി.

എന്നാല്‍ കൊറിയര്‍ ബോയി നല്‍കിയ ബോക്സിന്റെ ഭാരം ക്ലോ ഫെറിക്ക് താങ്ങാന്‍ കഴിയുന്നതിലും കൂടുതലായിരുന്നു. കൊറിയര്‍ എടുത്തു ഉയര്‍ത്തിയപ്പേഴേയ്ക്കും ഫെറി ഉടുത്തിരുന്ന ബാത്ത് ടവ്വല്‍ അഴിഞ്ഞു വീഴുകയായിരുന്നു.

ടവ്വല്‍ പിടിക്കാന്‍ ശ്രമിച്ചാല്‍ കൊറിയര്‍ താഴെ വീണു പൊട്ടുമായിരുന്നു. അതിനാല്‍ തന്നെ മറ്റൊന്നും ശ്രദ്ധിക്കാതെ കൊറിയര്‍ മുറുകെ പിടിച്ചു. എന്തായാലും വഴിയെ പോയവരും വന്നവരും ദൃശ്യങ്ങള്‍ പകര്‍ത്തി സംഭവം ആഘോഷമാക്കി. പക്ഷേ ക്ലോ ഫെറിക്ക് ഇതൊന്നും അത്ര വലിയ കാര്യമല്ല. ഇതിലും മാരകമായ ടോപ് ലെസ് ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുള്ള ആളാണ് ക്ലോ ഫെറി.

കുറച്ചു നാള്‍ മുമ്പ് തന്റെ വണ്ണം കുറഞ്ഞ കാര്യം ആരാധകരെ അറിയിക്കാന്‍ പൂര്‍ണ്ണ നഗ്നയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.

Related Topics

Share this story