Times Kerala

ഷവോമിയുടെ പ്രീമിയം ഫോണുകളായ റെഡ്മി K30 5G സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ അവസാനം എത്തും

 
ഷവോമിയുടെ പ്രീമിയം ഫോണുകളായ റെഡ്മി K30 5G സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ അവസാനം എത്തും

ഷവോമിയുടെ പ്രീമിയം ഫോണുകളായ റെഡ്മി K20,K20 പ്രൊ നിരയിലേക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ എത്തുന്നു. റെഡ്മി K30 എന്ന ഫോണാണ് ഈ വര്‍ഷം അവസാനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ടിപ്പ്സ്റ്ററായ സുധാന്‍ഷു അംബോര്‍ ആണ് റെഡ്മി K30 സ്മാര്‍ട്‌ഫോണിന്റെയും K30 പ്രോ-യുടെയും ലോഞ്ച് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ റെഡ്മി K30 എത്തുമെന്നും, 2020 -ല്‍ റെഡ്മി K30 പ്രൊ എത്തുമെന്നുമാണ് സുധാന്‍ഷു ട്വീറ്റ് ചെയ്തിരിക്കുന്നത്.

5G കണക്ടിവിറ്റിയോട് കൂടിയാണ് ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പോപ്പ് അപ്പ് സെല്‍ഫി ക്യാമറ റെഡ്മി K30-നുണ്ടാവില്ല പകരം പഞ്ച് ഹോള്‍ ഡിസ്പ്ലേയാണുണ്ടാവുക. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ റെഡ്മി K30 സ്മാര്‍ട്‌ഫോണിന് ശക്തി പകരുന്നത് മീഡിയടെക് ചിപ്സെറ്റായിരിക്കും.

യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലുമാണ് ആദ്യ ഘട്ടത്തില്‍ 5ജി മീഡിയടെക് ചിപ്‌സെറ്റ് ലഭ്യമാകുക. ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണ് എത്തുക. 19,999 രൂപ മുതലാണ് നിലവില്‍ K20 സ്മാര്‍ട്‌ഫോണിന്റെ വില. റെഡ്മി K20 പ്രൊ സ്മാര്‍ട്‌ഫോണിന്റെ വിലയാരംഭിക്കുന്നത് 25,999 രൂപ മുതലാണ്.

Related Topics

Share this story