Times Kerala

കെ സി എഫ് അന്താരാഷ്ട്ര മിലാദ് സമ്മേളനം സമാപിച്ചു

 
കെ സി എഫ് അന്താരാഷ്ട്ര മിലാദ് സമ്മേളനം സമാപിച്ചു

മനാമ: കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ(കെ സി എഫ്) ആഭിമുഖ്യത്തില്‍ ‘ഹബീബ് ഞങ്ങളൊടൊപ്പം’ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര മിലാദ് സമ്മേളനം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സമാപിച്ചു. ഇന്ത്യയിലെ പ്രമുഖ മുസ്ലിം പണ്ഡിതന്‍ ജാമിയ മര്‍കസ് കാരന്തൂരിലേ പ്രസിഡണ്ടും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ മുഖ്യാതിഥിയായിരുന്ന വേദിയില്‍ കെസിഎഫ് ബഹ്റൈന്‍ സാരഥി ജമാലുദ്ദീന്‍ വിട്ടല്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ഹാഫിള്‍ ദര്‍വേഷ അലി മുഹമ്മദ് ഖിറാഅത്ത് പഠിച്ചു. ഉദ്ഘാടന കര്‍മ്മം നിസാമുദ്ദീന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു പഭാഷണ ലോകത്തെ മിന്നുന്ന യുവപ്രഭാഷകന്‍ നൗഫല്‍ സഖാഫി കലസ മുഖ്യ പ്രഭാഷണം നടത്തി.

Related Topics

Share this story