Times Kerala

എളുപ്പത്തില്‍ പക്കാവട ഉണ്ടാക്കാം …!

 

ചേരുവകള്‍:

കടലമാവ് മൂന്നു കപ്പ്
അരിപ്പൊടി ഒരു കപ്പ്
നല്ലജീരകം ഒന്നര ടീസ്പൂണ്‍
കായപ്പൊടി ഒന്നര ടീസ്പൂണ്‍
മുളകുപൊടി രണ്ട് ടീസ്പൂണ്‍
ഉള്ളി പൊടിയായരിഞ്ഞത് നാല് ടീസ്പൂണ്‍
കറിവേപ്പില രണ്ടിതള്‍ പൊടിയായരിഞ്ഞത്
ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്

തയാറാക്കുന്നവിധം:

കടലമാവും അരിപ്പൊടിയും നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക. ഇനി സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് ഞെക്കിയെടുത്ത് തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.രുചികരമായ പക്കാവട റെഡി

Related Topics

Share this story