Times Kerala

Vivo Y19 ഫോണുകള്‍ വിപണിയില്‍ എത്തി

 
Vivo Y19 ഫോണുകള്‍ വിപണിയില്‍ എത്തി

വിവോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു . Vivo Y19 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഈ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് THB 6,999 (ഏകദേശം Rs. 16,400) രൂപയാണ് .

6.53 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .1080 x 2340 പിക്സല്‍ റെസലൂഷന്‍ ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രൊസസ്സറുകളുടെ പ്രവര്‍ത്തനം നടക്കുന്നത് MediaTek Helio P65 പ്രോസസറുകളിലാണ് .

64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ ഇത് വിപണിയില്‍ ലഭ്യമാകുന്നതാണു് . ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .16 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ ഫോണുകള്‍ക്ക് ഉള്ളത് .

Related Topics

Share this story