Times Kerala

സഊദി അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

 

ദമാം: ബഹറൈനില്‍ നിന്നും സഊദി വഴി ദുബായിലേക്ക് പോയ യാത്ര സംഘത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. സഊദി അതിര്‍ത്തി പ്രദേശമായ സല്‍വയിലാണ് ഇന്നലെ രാവിലെ അപകടമുണ്ടായത്.

മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ കരിപ്പായി പെരുമ്പടവ് അജിത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരില്‍ ഒരാള്‍ അല്‍ഹസ ആശുപത്രിയിലും മറ്റൊരാള്‍ സല്‍വ ആശുപത്രിയിലും ചികിത്സയിലാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Related Topics

Share this story