Times Kerala

അശോക് ലെയ്‌ലാന്റ് ദോസ്ത് പ്ലസ് വിപണിയില്‍, വില 5.69 ലക്ഷം രൂപ

 

രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലന്റ് ചെറു വാണിജ്യ വാഹനമായ ദോസ്ത് പ്ലസ് കൊച്ചിയില്‍ പുറത്തിറക്കി. നേരത്തെ വിപണിയില്‍ സാന്നിധ്യമറിയിച്ച ദോസ്തിന് പിന്നാലെയാണ് ദോസ്ത് പ്ലസും മത്സരത്തിനെത്തുന്നത്‌. 2 ടണ്‍ മുതല്‍ 3.5 ടണ്‍ വരെ ഭാരവും പേലോഡ് ശേഷി 1.475 ടണ്ണുമുള്ള ദോസ്ത് പ്ലസ്‌ പരമാവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നതാണ്. 5,69,960 രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

Related Topics

Share this story